പ്രതീകാത്മക ചിത്രം, Reuters

നൂറ്റാണ്ടിനപ്പുറം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച പ്രപഞ്ചത്തിന്റെ 'ശബ്ദം' കേട്ട് ശാസ്ത്രലോകം. റേഡിയോ ടെലിസ്കോപ് ഉപയോഗിച്ച് വടക്കേ അമേരിക്ക, യൂറോപ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം ശാസ്ത്രജ്ഞരാണ് ശബ്ദം ആദ്യമായി കേട്ടത്. തിരക്കേറിയ റസ്റ്റൊറന്റില്‍ ഇരിക്കുന്ന ആളുകളുണ്ടാക്കുന്ന കലപില ശബ്ദം പോലെയായിരുന്നു ആ അനുഭവമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞരിലൊരാളായ മിഷേല്‍ കീത്ത് പ്രതികരിച്ചു. ഗുരുത്വ തരംഗങ്ങള്‍ പ്രപഞ്ചം പുറപ്പെടുവിക്കുന്നുണ്ടെന്നും ഇത് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നതാണെന്നുമായിരുന്നു ഐന്‍സ്റ്റീന്റെ കണ്ടെത്തല്‍. 

2015 വരെ ഐന്‍സ്റ്റീന്റെ ഈ സിദ്ധാന്തം സ്ഥിരീകരണമില്ലാതെ തുടര്‍ന്നു. 2015 ല്‍ യുഎസ്–ഇറ്റാലിയന്‍ നിരീക്ഷകര്‍ ഈ ശബ്ദം തിരിച്ചറിഞ്ഞു. രണ്ട് തമോദ്വാരങ്ങള്‍ (Black holes) കൂട്ടിയിടിച്ചപ്പോഴാണ് ഇവര്‍ ഗുരുത്വ തരംഗങ്ങളെ തിരിച്ചറിഞ്ഞത്. ശക്തവും ഹ്രസ്വവുമായ ഒരു പൊട്ടിത്തെറി ഭൂമിയിലേക്ക് ഉണ്ടാകുന്നതിന്റെ ഫലമായാണ് ഉയര്‍ന്ന ആവൃത്തിയിലുള്ള ഈ തംരംഗങ്ങള്‍ ഉണ്ടാക്കപ്പെടുന്നത്. പക്ഷേ പതിറ്റാണ്ടുകള്‍ തിരഞ്ഞത് കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളെയായിരുന്നു. ഇന്റര്‍നാഷ്ണല്‍ പള്‍സര്‍ ടൈറമിങ് അറി കണ്‍സോര്‍ഷ്യവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഒടുവില്‍ ഫലം കണ്ടത്. പ്രപഞ്ചം ഗുരുത്വ തരംഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്ന് നമുക്കിപ്പോള്‍ അറിയാമെന്ന് കീത്ത് പറയുന്നു. 

അന്തരീക്ഷത്തിലൂടെ ഗുരുത്വ തരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കടന്നുപോകുന്ന എല്ലാത്തിലും അവ നേര്‍ത്ത മൂളലും വലിച്ചിലും പുറപ്പെടുവിക്കുന്നുണ്ട്. കുറഞ്ഞ ആവൃത്തിയിലുള്ള ഈ മൂളലുകളുടെ തെളിവ് കണ്ടെത്തുന്നതിനായി സൂപ്പര്‍നോവയില്‍ നിന്നും പൊട്ടിത്തെറിച്ച മൃതമായ നക്ഷത്രങ്ങളെ പോലും ശാസ്ത്രജ്ഞര്‍ പഠന വിധേയമാക്കി. ഇതില്‍ ചിലത് സെക്കന്റില്‍ നൂറിലേറെ തവണ കറങ്ങുന്നതും റേഡിയോ തരംഗങ്ങളും കോസ്മിക് ലൈറ്റ്ഹൗസുകള്‍ പോലുള്ളവയുമായിരുന്നു.  കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ ക്ലോക്കിന് സമാനമായിരുന്നുവെന്നും കീത്ത് കൂട്ടിച്ചേര്‍ത്തു.  

 

 

Scientists say Universe has a background hum