തെരുവുനായ്ക്കള്‍ ഗുരുതര മനുഷ്യാവകാശ പ്രശ്നമായിക്കഴിഞ്ഞു കേരളത്തില്‍. പിഞ്ചുകുഞ്ഞുങ്ങളടക്കം ദിനംപ്രതി ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ നായ്ക്കള്‍ കടിച്ചുകീറിയ വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. പട്ടികടിച്ചാല്‍ മുറിവിന്റെ വേദന മാത്രമല്ല, മരുന്നുപ്രയോഗത്തിന്റെ സൂചിക്കുത്തുമല്ല, പേവിഷമെന്ന മരണകാരിയാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. ജനുവരി മുതല്‍ മേയ് വരെ കേരളത്തില്‍ ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി മുപ്പത്തിയേഴ് പേര്‍ക്ക് നായയുടെ കടിയേറ്റു. തലസ്ഥാനത്താണ് നായ്ക്കളുടെ വിഹാര കേന്ദ്രം. ഇതില്‍ 19,854 പേരും തിരുവനന്തപുരത്താണ്. 2020 നുശേഷം കേരളത്തില്‍ നായ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. തെരുവുനായ പ്രശ്നത്തിനു പരിഹാരമാണോ വന്ധ്യംകരണം? ദയാവധം ഏത് തരം നായ്ക്കള്‍ക്ക്? നിലവിലെ നിയമം പറയുന്നതെന്ത്? കാണാം..വിഡിയോ
Stray dog issue in Kerala; Euthanasia and the connecting legal facts