ചിത്രം: Google

ഗര്‍ഭിണിയായ ആരാധികയ്ക്കായി ഗാനമേളയ്ക്കിടെ പാട്ടുനിര്‍ത്തി ശുചിമുറിയില്‍ പോകാന്‍ ഇടവേള നല്‍കിയ ഗായകനെ വാഴ്ത്തി സമൂഹ മാധ്യമങ്ങള്‍. ഇംഗ്ലിഷ് സൂപ്പര്‍ ഗായകനും ഗ്രാമി ജേതാവുമായ ഹാരി സ്റ്റൈല്‍സാണ് സ്നേഹപൂര്‍ണമായ കരുതലിലൂടെ  സമൂഹമാധ്യമങ്ങളുടെ മനംകവര്‍ന്നത്. സംഗീതനിശയ്ക്കിടെ ഗര്‍ഭിണിയായ സിയാന് ശുചിമുറിയില്‍ പോകേണ്ടതായി വന്നു. ഉടന്‍ തന്നെ സിയാന് പാട്ട് മുഴുവനായി കേള്‍ക്കാനാണ് താനിങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ്  ഹാരി പാട്ട് നിര്‍ത്തുകയായിരുന്നു. സിയാന്‍ ശുചിമുറിയില്‍ പോയി മടങ്ങി വരുന്നത് വരെ മറ്റ് ആരാധകരുമായും ഒപ്പം പരിപാടി അവതരിപ്പിക്കുന്നവരുമായും ഹാരി സൗഹൃദ സംഭാഷണം നടത്തി. സിയാന്‍ വന്നതും സന്തോഷത്തോടെ സ്വീകരിച്ചിരുത്തിയ ശേഷമാണ് ഹാരി പാട്ട് തുടര്‍ന്നത്. 

 

സന്തോഷം വന്ന സിയാന്‍ തന്റെ കുഞ്ഞിനൊരു പേരിടാന്‍ ഹാരിയോട് ചോദിച്ചു. ഹാരി പാട്ടുകേള്‍ക്കാന്‍ വന്നവരോടും അഭിപ്രായം തേടിയതോടെ കാലേബ് എന്ന് പേരിടാന്‍ എല്ലാവരും നിര്‍ദേശിച്ചു. വെറുമൊരു സംഗീത പരിപാടിയെ ഹാരി തന്റെ ദയപൂര്‍ണമായ ഇടപെടലിലൂടെ ഏറ്റവും മനോഹരമായ വൈകുന്നേരമാക്കി മാറ്റിയെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തവരുടെ പ്രതികരണം. ' ആസ് ഇറ്റ് വാസ്' എന്ന പാട്ടിലൂടെയാണ് ഹാരി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. 

 

Harry Styles stops concert for pregnant fan to use washroom