ചിത്രം: Facebook
റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ച് തൃശ്ശൂർജില്ലാ കലക്ടറുടെ ചിത്രമൊരുക്കി കൊച്ചുമിടുക്കൻ. പാറമേക്കാവ് സ്വദേശിയായ കൃഷ്നീൽ അനിലെന്ന നാലാം ക്ലാസുകാരനാണ് ജില്ലാ കലക്ടർ കൃഷ്ണ തേജയുടെ ചിത്രം ഒരുക്കിയത്. കൃഷ്നീലിനൊപ്പമുള്ള ചിത്രം പങ്കിട്ട് കലക്ടർ തന്നെയാണ് വാർത്ത പങ്കുവച്ചത്.
480 ലേറെ റുബിക്സ് ക്യൂബുകളാണ് കുട്ടികളുടെ കലക്ടർ മാമന്റെ രൂപത്തിനായി കൃഷ്നീലിന് വേണ്ടി വന്നത്. കൃഷ്നീൽ റുബിക്സ് ക്യൂബുകൾ കൊണ്ട് ചിത്രം തീർക്കുന്നതിന്റെ വിഡിയോയും കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ചിട്ടുണ്ട്. നിരവധി പ്രശസ്തരുടെ ചിത്രം കൃഷ്നീൽ റുബിക്സ് ക്യൂബിൽ തീർത്തിട്ടുണ്ട്. കലക്ടറുടെ കുറിപ്പിങ്ങനെ
' കുരുന്ന് വയസ്സിൽ റുബിക്സ് ക്യൂബുകൾ ചേർത്ത് വെച്ച് വിസ്മയ ചിത്രങ്ങൾ തീർക്കുന്ന ഒരു കൊച്ചുമിടുക്കനെ ഞാനിന് പരിചയപ്പെട്ടു.
കൃഷ്നീൽ അനിൽ എന്നാണ് കൊച്ചു മിടുക്കന്റെ പേര്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ആ മോന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപെടുത്തി. പ്രശസ്തരായ നിരവധി പേരുടെ മുഖങ്ങളാണ് പിക്സൽ ചിത്രങ്ങളായി കൃഷ്നീൽ ഇതിനകം വരച്ചു തീർത്തത്.
നാനൂറ്റി എൺപത്തിലേറെ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ടാണ് ഈ ചിത്രമൊരുക്കിയത്. ഇനിയും ഏറെ ഉയരങ്ങൾ കൊച്ചുമിടുക്കന് കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു'.
Thrissur collector Krishna Teja's FB post