vijay-help

തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും മനംകവർന്ന് സൂപ്പർതാരം വിജയ്. തങ്ങളുടെ ഇഷ്ടതാരത്തെ അടുത്തുകാണാനും പരിചയപ്പെടാനും കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളിൽ പ്രകടമായിരുന്നു. നൂറ് കണക്കിനു കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് നേരിട്ട് വിതരണം ചെയ്തു. വിജയുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച സമ്മേളനം നീലാങ്കരയിലുള്ള ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചാണ് നടന്നത്.

 

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്. ഒരോ നിയമസഭാ മണ്ഡലത്തില്‍നിന്ന് ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.