TAGS

മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ആസ്മ. ആസ്മയ്ക്ക് പല ചികില്‍സാ രീതികളുണ്ട്.  അതിലൊരു വിചിത്ര ചികിത്സാ രീതിയാണ് മീൻ വിഴുങ്ങൽ. ഹൈദരാബാദിൽ കാലാ കാലങ്ങളായി ഈയൊരു ചികിത്സ രീതി നടത്തിപോരുന്നുണ്ട്. എല്ലാ സമയത്തും  മരുന്ന് അടങ്ങിയ മത്സ്യം നല്‍കാറില്ല.  മഴക്കാലം ആരംഭിക്കുന്ന ജൂണിലെ ‘മൃഗശിര കാർത്തി’ ശുഭദിനത്തിലാണ് സാധാരണയായി പരിപാടി നടത്തിപോരുന്നത്. കോവിഡ് -19 പാൻഡെമിക് മൂലം നിര്‍ത്തിവച്ചിരുന്ന പരിപാടി ഈ വര്‍ഷം വീണ്ടും പുനരാരംഭിച്ചു. ഹൈദരാബാദിലെ നാമ്പള്ളിയിലെ എക്സിബിഷൻ ​ഗ്രൗണ്ടിലായിരുന്നു മീൻ വിഴുങ്ങൾ ചികിത്സ നടത്തിയത്. തെലങ്കാന മൃഗസംരക്ഷണ മന്ത്രി തലസാനി ശ്രീനിവാസ് യാദവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

 

ഹൈദരാബാദിലെ ഗൗഡ് കുടുംബത്തിലെ അംഗങ്ങളാണ് ഇത്തരത്തിൽ ആസ്‌മയ്‌ക്ക് ചികിത്സ നൽകുന്നത്. കഴിഞ്ഞ 175 വർഷമായി ഹൈദരാബാദിലെ ഗൗഡ് കുടുംബം ഈ ചികിത്സ നടത്തി വരുന്നുണ്ട്. ഔഷധം അടങ്ങിയ ജീവനുള്ള മത്സ്യത്തെ ആസ്മ ബാധിതര്‍ വിഴുങ്ങുന്നു. മീന്‍ വിഴുങ്ങലുമായി ബന്ധപ്പെട്ട് നിരവധിയാളുകളാണ്  ഹൈദരാബാദിൽ എത്തുന്നത്. ഇത്തരത്തില്‍ രോഗത്തിന് മീന്‍ വിഴുങ്ങാന്‍ എത്തുന്നവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവരും കുറവല്ല. 

 

മീനിന്റെ വായിൽ ഔഷധ കൂട്ട് നീറച്ച ശേഷമാണ് ജീവനോടെ അതിനെ ആസ്മ രോ​ഗികൾക്ക് വിഴുങ്ങാൻ നൽകുന്നത്. ജീവനുള്ള മത്തി അല്ലെങ്കിൽ മുരൾ മത്സ്യത്തിന്റെ വായിലാണ് ഔഷധം നിറക്കുന്നത്. ഔഷധസസ്യങ്ങളുടെ രഹസ്യ കൂട്ട് ഈ കുടുംബാംഗങ്ങൾക്ക് മാത്രമെ അറിയൂ. തലമുറകളായി ഗൗഡ് കുടുംബത്തിന് കൈമാറി വരുന്നതാണിത്. മാറ്റാര്‍ക്കും ഈയൊരു ഔഷധ കൂട്ടിനെ കുറിച്ചറിയില്ല. 

 

ആസ്മയ്‌ക്ക് ഈ ചികിത്സ ഉത്തമമാണെന്ന് വിശ്വസിക്കുന്നവരെ പോലെ മീൻ വിഴുങ്ങൾ ചികിത്സ അശാസ്ത്രീയമാണെന്നും പറയുന്നവരുമുണ്ട്. 

 

Fish swallowing festival