മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ബന്ധുക്കള്‍ ചേര്‍ന്ന് സംസ്കരിക്കാന്‍ തുടങ്ങവേ, ശവപ്പെട്ടിയില്‍ നിന്ന് ഉയിര്‍ത്തേഴുന്നേറ്റ് യുവതി. ഇക്വഡോറിലാണ് സംഭവം. ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജീവന്‍ ഉണ്ടെന്ന് മനസിലായതോടെ  മക്കളും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ബെല്ലയെ ആശുപത്രിയിലെത്തിച്ചു. 

 

പക്ഷാഘാതത്തെ തുടര്‍ന്നാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ശ്വാസമെടുക്കാതിരുന്നതോടെ ബെല്ല മരിച്ചതായി ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം റിപ്പോര്‍ട്ട് നല്‍കി. പിന്നീട് സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെവേയാണ് പെട്ടിയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയത്. അതേസമയം ഇവരുടെ മരണം തെറ്റായി സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണം തേടിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇക്വഡോര്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Woman named Bella montoya wakes up in coffin