ocicbp
മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് കോമഡി പ്രോഗ്രാം ഒരു ചിരി ഇരുചിരി ബംപര്‍ ചിരിയുടെ രണ്ടാം പതിപ്പിന് ഇന്നാരംഭം. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒന്‍പതിനാണ് സംപ്രേഷണം. മഞ്ജു പിള്ള, നസീര്‍ സംക്രാന്തി, സാബുമോന്‍ എന്നിവരാണ് പുതിയ സീസണിലും വിധികര്‍ത്താക്കള്‍. കാര്‍ത്തിക് സൂര്യയാണ് അവതാരകന്‍. കലാകാരന്‍മാര്‍ക്ക് പ്രായത്തിന്‍റെ അതിര്‍വരമ്പില്ലാതെ അവസരവും, സാമ്പത്തിക നേട്ടവും സ്വന്തമാക്കാനാകുന്ന ബംപര്‍ ചിരിയുടെ ആദ്യ സീസണ്‍ വന്‍ ജനശ്രദ്ധ നേടിയിരുന്നു.