തൃശൂര്‍ വടക്കാഞ്ചേരിയിലെ സരസ്വതി അമ്മാളിന് ഒരു ദിവസം 40 നാരങ്ങാ മിഠായിയെങ്കിലും വേണം. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ശീലം 90 കഴിഞ്ഞിട്ടും വിടാതെ തുടരുകയാണ്. രസകരമാണ് അമ്മാളിന്‍റെ വിശേഷം..
90 കഴിഞ്ഞു തൃശൂര്‍ വടക്കാഞ്ചേരിയിലെ സരസ്വതി അമ്മാളിന്. 20 വര്‍ഷമായി അമ്മയുടെ പ്രധാന ഭക്ഷണം നാരങ്ങ മിട്ടായിയാണ്. മറ്റു ഭക്ഷണമൊന്നു കിട്ടിയില്ലെങ്കിലും മിഠായി നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ പരിഭവം. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് നാല്‍പത് മിഠായിയെങ്കിലും വേണം.രണ്ട് പതിറ്റാണ്ടായി മുടങ്ങാത്ത ശീലമാണിത്. ഓരോ ദിവസവും മിഠായിയുടെ എണ്ണം കൂടുകയല്ലാതെ കുറയാറില്ല .ഇത്രയൊക്കെ മധുരം കഴിച്ചാലും അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും വരാറില്ല.
ഹോള്‍സെയില്‍ കടയില്‍ ചെന്ന് മകന്‍ കണ്ണന്‍ സ്വാമിയാണ് മിഠായി ജാര്‍ കണക്കിന് വാങ്ങാറുള്ളത്. 150 എണ്ണം വീതമുള്ള മിഠായി ജാര്‍ 4 ദിവസം കൊണ്ട് തീരും. ചോറും കഞ്ഞിയുമൊക്കെ കുറഞ്ഞ അളവില്‍ മൊനുവിലുണ്ടെങ്കിലും മിഠായി തന്നെയാണ് ഒന്നാമത്...
ഇത്രയൊക്കെ മിഠായി കഴിച്ചാലും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല അമ്മാളിന്. ചെറുപ്പത്തില്‍ തോന്നിയ മിഠായി പ്രേമം പ്രായം തെണ്ണൂറിലും മുറുക്കെ പിടിക്കുന്ന അമ്മാള്‍ പതിവിലും കൂടുതല്‍ ഹാപ്പിയാണ്
Saraswati Ammal of Thrissur Vadakancherry needs at least 40 lemon sweets a day