ഓസ്കര്‍ അവാര്‍ഡ് നേടിയ ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവച്ച് യുക്രെയ്ന്‍ സൈന്യം. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. നാട്ടു നാട്ടു ഗാനത്തിന്റെ യാഥാര്‍ഥ രംഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലാണ്. 

രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മല്‍സരിച്ച് ചുവടുവച്ച നാട്ടു നാട്ടുവിന്റെ യുക്രെയ്ന്‍ വകഭേദമാണിത്. ചുവടുവയ്ക്കുന്നത് ചലച്ചിത്ര താരങ്ങളല്ല, സൈനികരാണ്. 

പാട്ടിന്റെ വരികള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ചില രംഗങ്ങളും. പക്ഷേ ആവേശമൊട്ടും ചോര്‍ന്നിട്ടില്ല. ചുവടുകള്‍ പിഴയ്ക്കാതെ, താളം തെറ്റാതെ തകര്‍ത്താടുകയാണ് സൈനികര്‍. റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴാണ് യുക്രെയ്ന്‍ സൈനികരുടെ നൃത്തമെന്നതും ശ്രദ്ധേയം

The Ukrainian army dances to the song 'Natu Natu' from the Oscar-winning  movie R.R.R