ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് നേരെ വ്യാപക സൈബര്‍ ആക്രമണം. ജൂണ്‍ 'പ്രൈഡ് മാസമായാണ് ലോകമെങ്ങും ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്നേഹത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങളെ ആശ്ലേഷിക്കാം എന്ന കുറിപ്പോടെ മഴവില്‍ നിറത്തില്‍ പോസ്റ്റര്‍  ബ്ലാസ്റ്റേഴ്സ് ടീം 

 

കമ്യൂണിറ്റി, ഇന്‍ക്ലൂസിവിറ്റി, സ്പോര്‍ട്സ്മാന്‍ഷിപ് എന്ന ആപ്തവാക്യമാണ് പോസ്റ്ററില്‍. സാധാരണ ബ്ലാസ്റ്റഴ്സിന്റെ പോസ്റ്റുകള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ആരാധകരില്‍ നിന്നും പക്ഷേ ഇക്കുറി വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചുള്ള കമന്റുകളാണ് പോസ്റ്റിന് ചുവടെ. അണ്‍ഫോളോ ചെയ്യുകയാണെന്നും എന്ത് ഉദ്ദേശിച്ചാണ് ക്ലബ് ഇങ്ങനെ തുടങ്ങുന്നതെന്ന് തുടങ്ങി അസഭ്യവര്‍ഷം വരെ കമന്റുകളിലുണ്ട്. 

 

Homophobic comments in kerala blasters social media page after pride month post