കാൾ മാർക്സ് മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വരെ ട്രോളി രമേശ് പിഷാരടി. തൃശൂരില്‍ നടന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ റെയിലും ഇന്‍ഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങള്‍ എടുത്ത് സിപിഎമ്മിനെ ഒന്നാകെ പിഷാരടി ട്രോളിയത്. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറയുന്നു.