തെളിവുകൾ ഏളുപ്പത്തിൽ കണ്ടു പിടിക്കാൻ പൊലീസിനെ സഹായിക്കുന്നവയാണ് പൊലീസ് നായ. പഞ്ചാബ് പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ഭാഗമായിരുന്നു ലാബ്രഡോർ ഇനത്തിൽ പെട്ട സിമ്മി’ എന്ന നായ. സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിൽ വിദഗ്ധയായ സിമ്മിക്ക് ഏതാനും മാസങ്ങൾക്കു മുൻപ് കാൻസർ ബാധിച്ചു.
കാൻസർ സ്ഥിരീകരിച്ചതോടെ സിമ്മി ജോലിയിൽ നിന്ന് അല്‍പനാൾ വിട്ടു നിന്നു. കുറച്ചു നാളുകളുടെ ഇടവേളയ്ക്ക് ശേഷം കാൻസറിനെ തോൽപ്പിച്ച് ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിമ്മി. പഞ്ചാബ് പൊലീസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉദ്യോഗസ്ഥനോടൊപ്പം നടക്കുന്ന സിമ്മിയുടെ വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. തിരിച്ചെത്തിയ സിമ്മിക്ക് ആശംസകളുമായും നിരവധിയാളുകൾ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.
Punjab police labrador dog simmy beats cancer