ചിത്രം: Instagram

ചിത്രം: Instagram

ബിടിഎസ് താരം ജംഗൂക്കിന് നേരെ വധഭീഷണി. ആരാധകന്‍ അയച്ച ഭക്ഷണം നിരസിച്ചതിനെ തുടര്‍ന്നാണ് ഭീഷണി സന്ദേശമെത്തിയത്. ജംഗൂക്ക് എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും ഭക്ഷണം അയയ്ക്കാന്‍ അറിയാമെങ്കില്‍ വധിക്കാനും അറിയാമെന്നായിരുന്നു ഓണ്‍ലൈന്‍ വധഭീഷണി. ജംഗൂക്കിന്റെ അയല്‍വാസിയാണ് താനെന്നും സ്നേഹത്തോടെ താന്‍ അയച്ച ഭക്ഷണം വേണ്ടെന്ന് പറഞ്ഞതാരം അഹങ്കാരിയാണെന്നും അജ്ഞാതന്‍ പറയുന്നു.

ജംഗൂക്കിന്റെ വീട്ടിലേക്ക് ആരാധകരിലൊരാള്‍ ഭക്ഷണം അയയ്ക്കുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇത് പതിവായി. ഇതോടെയാണ് ആവശ്യത്തിനുള്ള ഭക്ഷണം താന്‍ കഴിക്കുന്നുണ്ടെന്നും ഇനിയും ഭക്ഷണം അയച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഗായകന്‍ വ്യക്തമാക്കിയത്. 

ജംഗൂക്കിന് നേരെ വധഭീഷണി ഉയര്‍ന്നത് ഗൗരവകരമായ സംഭവമാണെന്നും ഗായകന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ബാന്‍ഡിലെ വിയ്ക്കും, ജിമിനും നേരെയും വധഭീഷണിയുണ്ടായിരുന്നു. സേവ് ജംഗൂക്ക് എന്ന ഹാഷ്ടാഗില്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ജംഗൂക്കിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയ്നുകള്‍ തുടങ്ങിയിട്ടുണ്ട്. 

 

BTS Jungkook receives death threat