ചിത്രം:BCCL

ചിത്രം:BCCL

സംഗീതപരിപാടിക്കിടെ ആരാധികയുടെ സ്നേഹപ്രകടനം അതിരുവിട്ടതോടെ ഗായകൻ അർജിത് സിങിന് പരുക്ക്. ഔറംഗബാദിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ആരാധിക അർജിതിന്റെ കയ്യിൽ പിടിച്ച് ബലമായി കുലുക്കിയത്. വേദന സഹിക്കാവുന്നതിനുമപ്പുറമായതോടെ വേദിയിൽ വച്ച് തന്നെ അർജിത് ആരാധികയോട് ക്ഷോഭിച്ചു. അർജിതിന്റെ വലതുകൈയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ പ്രാഥമിക ചികിൽസ ലഭ്യമാക്കി.

 

' നിങ്ങള്‍ എന്തിനാണ് എന്റെ കൈ പിടിച്ച് വലിച്ചത്? നോക്കൂ എനിക്ക് കൈ അനക്കാന്‍ പോലും സാധിക്കുന്നില്ല. നിങ്ങള്‍ക്ക് തമാശയ്ക്ക് ചെയ്തതാവാം. പക്ഷേ എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകുമോ? നിങ്ങള്‍ പക്വതയുള്ള ആളല്ലേ? ‍ഞാന്‍ തിരികെ പോകട്ടെ? വേദന കാരണം നല്ല ബുദ്ധിമുട്ടുണ്ടെന്നും സഹിക്കാന്‍ പറ്റുന്നില്ലെ'ന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ബാൻഡേജ് ചുറ്റിയാണ് അർജിത് പരിപാടി പൂർത്തിയാക്കിയത്. ഛത്രപതി സംഭാജിനഗറിലെ സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. 

 

singer Arijit Singh gets injured by fan at concert