താനൂർ ബോട്ട് അപകടത്തിൽ 9 പേർ മരണപ്പെട്ട സെയ്തലവിക്ക് വീട്  വെച്ച് കൊടുക്കാന്‍ കെപിസിസി. കെപിസിസി ആയിരം വീട്‌ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. സെയ്തലവിയുടെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്‍റ് ഈ കാര്യം വീട്ടുകാരെ അറിയിച്ചെന്നും ദൗത്യം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

ഫെയ്സ്ബുക്ക് കുറിപ്പ്

താനൂർ ബോട്ട് അപകടത്തിൽ 9 പേർ മരണപ്പെട്ട സെയ്തലവിയുടെ വീട്ടിലെത്തിയ ഓരോ ആളുകൾക്കും മനസിൽ തോന്നിയ സങ്കടം കൂടിയായിരുന്നു ആ കുടുംബം താമസിക്കുന്ന കുടുസായ വീട്. തല മുട്ടാതിരിക്കാൻ താഴ്ത്തി പിടിച്ചല്ലാതെ ആ വീട്ടിലേക്ക് കയറാൻ സാധിക്കില്ല. ഒരു കൊച്ചു തറ ആ വീടിന് മുന്നിൽ കെട്ടിയിട്ടുണ്ട്. പ്രാരാബ്‌ദങ്ങൾ കൊണ്ട് ഇത് വരെ പണി തുടങ്ങാൻ സാധിച്ചിട്ടില്ല. പണി പൂർത്തിയാക്കി ആ വീട്ടിൽ താമസിക്കണം എന്ന് ആഗ്രഹിച്ചവരാരും ഇന്ന് ആ കുടുംബത്തിൽ ജീവിച്ചിരിക്കുന്നില്ല. എങ്കിലും ആ കുടുംബത്തിൻ്റെ ആഗ്രഹമായ വീട് എന്ന സ്വപ്നം പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. KPCC പ്രസിഡൻ്റ് ആ കുടുംബത്തെ ആഗ്രഹം അറിയിക്കുകയും ദൗത്യം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നഷ്ടപ്പെട്ട ഒന്നിനും പകരമാവില്ലെങ്കിലും അവരുടെ ആഗ്രഹം എങ്കിലും ഈ മണ്ണിൽ പൂർണ്ണമാവട്ടെ.