ചിത്രം: AFP
ലോകം മുഴുവന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷങ്ങള്‍ ശ്രദ്ധാപൂര്‍വം കാണുമ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നതത്രയും വില്യമിന്റെയും കേറ്റിന്റെയും മകന്‍ ലൂയിയാണ്. അഞ്ച് വയസുകാരനായ ലൂയിക്ക് ചടങ്ങുകള്‍ നന്നായി ബോറടിച്ചു. ഉറക്കം വന്ന് കോട്ടുവാ വിടുന്ന ലൂയി രാജകുമാരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. രസകരമെന്ന് കണ്ടെത്തിയ എന്തോ സഹോദരി ഷാര്‍ലറ്റിനെ , ലൂയി വിളിച്ച് കാണിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളടക്കം 2300 നടുത്ത് അതിഥികളാണ് ചാള്‍സ് മൂന്നാമന്റെ കിരീടധാരണം നേരിട്ട് കാണാനെത്തിയത്. 1937 ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന് ഒരു രാജാവുണ്ടാകുന്നത്. കളറിലും ഓണ്‍ലൈനിലും സംപ്രേഷണം ചെയ്യുന്ന ആദ്യ കിരീടധാരണ ചടങ്ങ് കൂടിയായിരുന്നു ഇത്തവണത്തേത്.
രാജപദവിയുപേക്ഷിച്ച ഹാരിക്ക് ചടങ്ങിലെ മൂന്നാം നിരയിലാണ് സ്ഥാനം കിട്ടിയത്. ബക്കിങ്ഹാം പാലസിന്റെ മട്ടുപ്പാവില്‍ രാജകുടുംബാംഗങ്ങള്‍ ശനിയാഴ്ച പ്രത്യക്ഷപ്പെട്ടപ്പോള്‍ ഹാരിയും ചാള്‍സ് മൂന്നാമന്റെ മൂത്ത സഹോദരന്‍ ആന്‍ഡ്രൂവും ഒഴിഞ്ഞ് നിന്നതും ശ്രദ്ധേയമായി.
King Charles' grandchildren steal show at Coronation ceremony