mamukkoya

സാമൂഹികവും മതപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളില്‍ മറച്ചുവെക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല മാമുക്കോയക്ക്. എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കാകെ ഒരു തുറന്ന പുസ്തകമായിരുന്നു അദ്ദേഹം. 

ആറ് വര്‍ഷം മുമ്പ് സ്ഥലം കയ്യേറിയെന്ന് പറഞ്ഞ് ബേപ്പൂരിലെ മാമുക്കോയയുടെ വീടിന് മുന്നിലെ കോണ്‍ക്രീറ്റ് സ്ലാബ്  പൊളിച്ചുനീക്കിയപ്പോള്‍ കോര്‍പ്പറേഷനെതിരെ ആഞ്ഞടിച്ച മാമുക്കോയയെ നമ്മള്‍ കണ്ടതാണ്.  

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച പ്രമുഖരില്‍ ഒരാളുകൂടിയാണ് മാമുക്കോയ. സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ച്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും മുണ്ടുടുക്കണമെന്ന ഖാദിബോര്‍ഡിന്‍റെ നിര്‍ദേശത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി.  

എന്‍ഡോസള്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയും മാമുക്കോയ വാദിച്ചു. മതപരമായ വിഷയങ്ങളിലെ അഭിപ്രായവിത്യാസം ഉറക്കെ പ്രഖ്യാപിക്കാനും മടിച്ചില്ല. തിലകനും മോഹന്‍ലാലും തമ്മിലുള്ള തര്‍ക്കത്തില്‍ സുകുമാര്‍ അഴീക്കോട് ഇടപെട്ടപ്പോള്‍ മാമുക്കോയക്ക് പറയാനുണ്ടായിരുന്നതും പറയുക തന്നെ ചെയ്തു.  

 

Mamukoya had nothing to hide on social, religious and political issues