mamukoya-thugg

മലയാള സിനിമയിലെ തഗ്ഗ് ഡയലോഗുകളുടെ രാജാവാണ് അന്നുമിന്നും മാമുക്കോയ. ഓരോ സിനിമയിലും മാമുക്കോയ പറഞ്ഞിട്ടുള്ള കൗണ്ടറുകള്‍ ഇന്നത്തെ ഇന്‍സ്റ്റഗ്രാം തലമുറ പോലും ഏറ്റെടുത്തിരിക്കുകയാണ്.  

 

മലയാളിക്ക് എന്നെന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്നതാണ് മാമുക്കോയ ചെയ്ത അനശ്വര കഥാപാത്രങ്ങള്‍. ഉരുളയ്ക്കുപ്പേരി കണക്കെ വീഴുന്ന മാമുക്കോയയുടെ മറുപടികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

 

ഒരുകാലത്ത് അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയാണ്  തഗ്  വീഡിയോകളായി പുറത്തിറങ്ങുന്നത്. 

 

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് മാമുക്കോയയുടെ വൈറലായ തഗ്ഗ് വീഡിയോകള്‍ക്ക് കയ്യും കണക്കുമില്ല.  ഒരുകാലത്ത് മാമുക്കോയയുടെ ഈ രംഗങ്ങള്‍ കണ്ട് ഉറക്കെ ചിരിച്ച മലയാളി വീണ്ടും വീണ്ടും ആര്‍ത്തുചിരിക്കുകയാണ്. പിന്നെങ്ങനെ ഈ തഗ്ഗ് വീഡിയോകള്‍ക്ക് കയ്യടിക്കാതിരിക്കാനാകും.  

 

കാലം എത്ര കഴിഞ്ഞാലും ഈ രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയിലും ജീവിതത്തിലും കയറിയിറങ്ങികൊണ്ടിരിക്കും. മാറ്റമില്ലാതെ.