mamukoya-football-love

ഫുട്ബോള്‍ ആരാധകന്‍ മാത്രമല്ല നല്ല കളിക്കാരന്‍ കൂടിയായിരുന്നു മാമുക്കോയ. എന്നും മുന്‍നിരയില്‍ കളിക്കാനിഷ്ടപ്പെട്ട മാമുക്കോയ ഹൃദയശസ്ത്രക്രയയ്ക്ക് ശേഷവും പ്രദര്‍ശനമല്‍സരത്തിനിറങ്ങി.ഖത്തര്‍ ലോകകപ്പ് വേളയില്‍ മനോരമ ന്യൂസിന്റെ ഫുട്ബോളം യാത്രയില്‍ അദ്ദേഹം എറെ സന്തോഷത്തോടെയാണ് പങ്കാളിയായത്. 

 

ഫുട്ബോളം യാത്ര ബേപ്പൂരിലെ വീട്ടിലെത്തിയപ്പോള്‍ വിശ്രമത്തിലായിരുന്നു മാമൂക്കോയ. ചെറിയൊരുപനിയെത്തുടര്‍ന്ന് അല്‍പം തൊണ്ടയടപ്പ് ഉണ്ടായിരുന്നെങ്കിലും വിഷയം ഫുട്ബോളും ഖത്തര്‍ ലോകകപ്പുമായതിനാല്‍ അദ്ദേഹം വേഗം പഴയ കളിക്കാരനായി. ഖത്തര്‍സന്ദര്‍ശനവേളയില്‍ ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചത് അദ്ദേഹം ഓര്‍ത്തെടുത്തു. എന്നും പന്തുതട്ടാന്‍ ഇഷ്ടപ്പെട്ട മാമുക്കോയ ഒടുവില്‍ മൈതാനത്ത് ഇറങ്ങിയ അനുഭവവും പങ്കിട്ടു 

 

ബ്രസീലാണ് അന്നും ഇന്നും ഇഷ്ട ടീം അതിന്റെ കാരണത്തെക്കുറിച്ചും വിശദീകരിച്ചു മാമൂക്കോയയുടെ അവാസാനത്തെ പൊതുപരിപാടിയും ഫുട്ബോള്‍ മൈതാനമായത് വിധിയുടെ നിയോഗമാകാം.