മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് നടപ്പാക്കുന്ന ഹൃദയപൂർവ്വം സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പിൽ വലിയ ജനപങ്കാളിത്തം. ഹൃദയ ശസ്ത്രക്രിയ നടത്താൻ ശേഷിയില്ലാത്തവർക്കു സ്വാന്തനമേകുന്ന പദ്ധതിയാണ് ഹൃദയപൂർവ്വം .
ഹൃദ്രോഗ നിർണയവും ചികിത്സയും സൗജന്യമായി നൽകുന്ന ക്യാമ്പിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് എത്തുന്നത്. മദ്രാസ് മെഡിക്കൽ മിഷനിലെ ആറ് ഡോക്ടർമാരുടെ വിദഗ്ത സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രണ്ടര പതിറ്റാണ്ട് മുൻപാണ് ഹൃദയപൂർവ്വം പദ്ധതിക്കായി മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും കൈകോർക്കുന്നത്. ഹൃദയപൂർവ്വം പദ്ധതി പ്രകാരം ഇതുവരെ രണ്ടായിരത്തിലധികം നിർധന രോഗികൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
കുട്ടികൾക്കായുള്ള പീഡിയാഡ്രിക് കാർഡിയോളജി വിഭാഗവും, അത്യാധുനിക സൗകര്യമുള്ള മൊബൈല്‍ ക്ലിനിക്കും, ശാസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള തുടർ പരിശോധന സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. മുവാറ്റുപുഴ നിർമല ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പ് ഇന്ന് വൈകിട്ട് സമാപിക്കും.
Heart free heart checkup camp with public participation