ifthar55x

TAGS

കോഴിക്കോട് കുറ്റ്യാടിയിൽ അതിഥി തൊഴിലാളികൾക്കായി ഇഫ്താർ ടെന്റൊരുക്കി കലിമ ഫൗണ്ടേഷൻ. നോമ്പ് തുറയും അത്താഴത്തിനുള്ള വിഭവങ്ങളും ഒരുക്കിയിരിക്കുന്ന ടെന്റിൽ നൂറുകണക്കിന് തൊഴിലാളികളാണ് ദിവസവും എത്തുന്നത്. 

 

സഹജീവികളോടുള്ള കരുതലിന്റെ സന്ദേശം കൂടിയാണ് റമസാൻ. കുറ്റ്യാടി ഹൈസ്കൂളിനു സമീപമുള്ള ഇഫ്താർ ടെന്റിലെത്തിയാൽ കാണാം കരുതലിന്റെ നല്ല മാതൃക. സന്ധ്യാസമയം മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോൾ പഴവർഗങ്ങളും പലഹാരങ്ങളും രണ്ടിനം ജ്യൂസും അടങ്ങിയ നോമ്പുതുറയാണ് ആദ്യം. പ്രാർഥനയ്ക്കു ശേഷം തൊഴിലാളികൾക്കുള്ള ബിരിയാണി വിതരണം. തറാവീഹ് നമസ്ക്കാരത്തിനുശേഷം തൊഴിലാളികൾ വീണ്ടും ടെന്റിലെത്തും. പുലർച്ചെ കഴിക്കാനുള്ള ബാരിക്ക് റൈസും കൂടി പാഴ്സലായി നൽകുമ്പോഴാണ് ഇവിടെ ഒരു ദിവസത്തെ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നത്.

 

തൊഴിലാളികൾ പലർക്കും ഇത് പുതിയ അനുഭവമാണ്. നാട്ടുകാരുൾപ്പടെ മുന്നൂറോളം പേരാണ് ടെന്റിൽ നോമ്പുതുറക്കാനും അത്താഴത്തിനുമായി ദിവസേന എത്തുന്നത്.