police-vehicle

നെടുങ്കണ്ടം: പൊലീസ് ജീപ്പിനു ട്രാൻസ്ഫർ, വികാരനിർഭരമായ യാത്രയയപ്പ് നൽകി പൊലീസ് ഉദ്യോഗസ്ഥർ. ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പൈനാവിലെ മോട്ടർ ട്രാൻസ്പോർട്ട് വിങ്ങിനു കൈമാറിയത്. പൊലീസ് ജീപ്പ് കൊണ്ടുപോകുന്ന വിഡിയോയും ഉദ്യോഗസ്ഥർ പുറത്തിറക്കി. 2016ൽ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന്റെ അധീനതയിലേക്കാണ് ജില്ലാ പൊലീസ് മേധാവി കെഎൽ 01 ബിജി 4058 എന്ന ജീപ്പ് നൽകുന്നത്.

 

ഒരു രാത്രി കാട്ടാന ജീപ്പിനെ പിന്നിൽ നിന്നു കുത്തി കേടുപാടു വരുത്തി. ഒരു തവണ തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ അടച്ചപ്പോൾ വാഹനം കാട്ടിൽ കുടുങ്ങി. അന്നു രാത്രി, അതേ കാട്ടാന വീണ്ടുമെത്തി ബോണറ്റ് ചവിട്ടിത്തകർത്തു. ബോഡിയിൽ കുത്തി ജീപ്പ് തലകീഴായി മറിച്ചിട്ടു. ഇതോടെ ജീപ്പ് ഉപയോഗയോഗ്യമല്ലാതായി ഒന്നര വർഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നു.

 

ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതോടെ മുൻ സിഐ ഫിലിപ് സാം, എസ്ഐ അബ്ദുൽ കനി, ഉദ്യോഗസ്ഥരായ അൻസാർ മോൻ, സി.വി.സനീഷ്, ടോണി ജോസ് എന്നിവർ ചേർന്നു ജീപ്പ് നന്നാക്കുകയായിരുന്നു. തിരിച്ചെടുത്ത ജീപ്പിനു പകരം കിട്ടിയ ഗൂർഖ വാഹനം ഉപയോഗിച്ച് തുടങ്ങി.