dalai-lama

അനുഗ്രഹം തേടിയെത്തിയ കുട്ടിയെ ചുണ്ടില്‍ ചുംബിച്ച് തന്റെ നാവില്‍ നക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെ മാപ്പു ചോദിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ബാലനോട് അപമര്യാദയായി പെരുമാറുന്ന ദലൈ ലാമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 

 

കുട്ടി അടുത്തുവരുമ്പോള്‍ ദലൈ ലാമ അവന്റെ ചുണ്ടുകളില്‍ ചുംബിക്കുന്നതും പിന്നീട് നാവുനീട്ടി തന്റെ നാവില്‍ നക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇതിനു പിന്നാലെയാണ് മാപ്പുചോദിച്ചുകൊണ്ടുള്ള ദലൈ ലാമയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഒരു ബാലന്‍ ദലൈ ലാമയോട് തന്നെ കെട്ടിപ്പിടിക്കാമോ എന്നു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ദലൈ ലാമ ആ ബാലനോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു’ എന്നാണ് ട്വീറ്റ്.

 

ദലൈ ലാമ നിഷ്ക്കളങ്കമായ രീതിയില്‍ തന്നെ കാണാനെത്തുന്നവരെ ആളുകള്‍ക്കിടയിലും ക്യാമറയ്ക്കു മുന്നിലും വച്ചൊണെങ്കില്‍ പോലും കളിയാക്കാറുണ്ടെന്നും വിശദീകരണമെത്തി. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയിലൂടെ ദലൈ ലാമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 

 

Dalai Lama apologises after 'suck his tongue' comment sparks row