കുട്ടിക്കാലത്ത് കടുത്ത മാനസിക ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള കാലത്ത് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്ന പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റില്‍ ഇട്ടുവെന്നും നാട്ടിലും ബന്ധുക്കള്‍ക്കിടയിലും അത് വ്യാപക ചര്‍ച്ചയായെന്നും ഉര്‍ഫി പറയുന്നു. കുടുംബക്കാര്‍ മാനസികമായും ശരീരികമായും ഈ പേരും പറഞ്ഞ് ഉപദ്രവിച്ചിട്ടുണ്ടെന്നും രതിചിത്ര നായികയെന്ന് ആക്ഷേപിച്ചിട്ടുണ്ടെന്നും ഉര്‍ഫി പറയുന്നു. വിഡിയെ എവിടെ എന്ന് തിരിച്ച് ചോദിക്കുമ്പോള്‍ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ താന്‍ രതിചിത്ര നായികയെന്ന തരത്തിലാണ് പെരുമാറിയതെന്നും ഉര്‍ഫി വെളിപ്പെടുത്തി. ബോധം പോകുന്നത് വരെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വിഡിയോയില്‍ ഉര്‍ഫി പറയുന്നു.
നിരന്തര പീഡനം സഹിക്കവയ്യാതെ വെറും 17 വയസുള്ളപ്പോള്‍ ഡല്‍ഹിയിലേക്ക് ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നും ട്യൂഷനെടുത്താണ് അക്കാലത്ത് ജീവിച്ചതെന്നും ഉര്‍ഫി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി. പിന്നീട് കോള്‍ സെന്ററില്‍ ജോലി ലഭിച്ചു. ജീവിക്കാമെന്ന ആത്മധൈര്യം ലഭിച്ചതോടെ മുംബൈയിലെത്തി ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പണമില്ല, താമസിക്കാന്‍ ഇടമില്ല.ഒടുവില്‍ സുഹൃത്തുക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നതെന്നും റിയാലിറ്റി ഷോ ആണ് തനിക്ക് പ്രശസ്തി സമ്മാനിച്ചതെന്നും ഉര്‍ഫി പറയുന്നു.
സ്വന്തം തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരില്‍ താന്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടുവെന്നും പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ മുഖമില്ലാത്തവര്‍ നടത്തുന്ന അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കില്ലെന്നും ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.
Mentally and physically abused by father; Reveals Uorfi Javed