ഇരവികുളം ദേശിയ  ഉദ്യാനം വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. വേനൽ മഴ പെയ്തതോടെ പച്ച വിരിച്ച പുൽമേടുകളും ഇടക്കിടെ കാഴ്ച്ച മറയ്ക്കുന്ന കോടമഞ്ഞും വരയാടിൻ കൂട്ടങ്ങളുമാണ് സഞ്ചാരികളുടെ ഇഷ്ടകാഴ്ച്ച. വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളക്കു ശേഷമാണ് തുറന്നത്. 

 

വിദേശികൾ ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് ഇരവികുളം ദേശീയ ഉദ്യാനത്തിലേക്ക് എത്തുന്നത് വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞ് തുറന്ന് തുറന്നതിനാൽ കുഞ്ഞു വരയാടുകൾ ആണ് സഞ്ചാരികളുടെ മുഖ്യ ആകർഷണം.  ഉദ്യാനത്തിൻ്റെ ഭാഗമായി പുതിയ കഫറ്റേരിയ, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

 

മൂന്നാറിൻ്റെ കുളിരാസ്വദിച്ച് ചിത്രങ്ങൾ പകർത്തിയും കാഴ്ച്ചകൾ കണ്ടും സഞ്ചാരികൾ ഇരവികുളത്തെ ഇഷ്ട കേന്ദ്രമാക്കുന്നു. മധ്യവേനലവധി ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറുമെന്നാണ് പ്രതീക്ഷ.