നടനും ഡാന്‍സ് കൊറിയോഗ്രഫറുമായ പ്രഭുദേവ 'നാട്ടു നാട്ടു സ്റ്റൈലില്‍' നടന്‍ രാംചരണിന് ഒരുക്കിയ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 'നാട്ടു നാട്ടു'വിന് ഓസ്കര്‍ ലഭിച്ചതിനുശേഷം സിനിമ സെറ്റിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് രാംചരണിന് അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്.
ആര്‍സി15 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. രാംചരണിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതിന് പ്രഭുദേവയ്ക്കും സുഹൃത്തുക്കള്‍ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
Prabhu Deva And Team Welcome Ram Charan On The Sets Of RC15 In True Naatu Naatu Style