tini-lahari
സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് വലിയ നുണയാണെന്ന് നടന്‍ ടിനി ടോം. പൊലീസിന്റെ കയ്യില്‍ ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവന്‍ ലിസ്റ്റ് ഉണ്ടെന്നും ഒരാളെ പിടിച്ചാല്‍ മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് കിട്ടുമെന്നും ടിനി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്‍റെ പ്രതികരണം. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ട്. ഈ പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ട്. ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ലിസ്റ്റ് ഉണ്ട്. സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള്‍ പോകുന്ന പല മേഖലകളിലും നമ്മള്‍ ഇതാണ് കാണുന്നത്. പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ടെന്നും ടിനി ടോം പറയുന്നു.