ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 10000 പേര്‍ക്കാണ് ഇത്തവണ തൊഴില്‍ നഷ്ടപ്പെടുക. സാങ്കേതിക വിദഗ്ധരുടെ ടീമില്‍ ഏപ്രില്‍ അവസാനത്തോടെയും ബിസിനസ് ടീമില്‍ മെയ് അവസാനത്തോടെയുമാകും പിരിച്ചുവിടലുണ്ടാവുക.  മെറ്റവേഴ്സിലേക്ക് കൂടുതലായി നിക്ഷേപം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ വിജയത്തിലും നാളിതുവരെയുള്ള യാത്രയിലും ഒപ്പമുണ്ടായിരുന്നവരെ പിരിയുകയെന്നത് വിഷമകരമാണെങ്കിലും മറ്റ് മാര്‍ഗമില്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം പ്രതിഭാധനരായ സഹപ്രവര്‍ത്തകരെയാണ് നഷ്ടപ്പെടുന്നതെന്നും എന്നാല്‍ ഈ സാമ്പത്തികാവസ്ഥ സംബന്ധിച്ച യാഥാര്‍ഥ്യം കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടരുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 

 

അമേരിക്കന്‍ സമ്പദ്​വ്യവസ്ഥയിലെ മാന്ദ്യം എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ആമസോണും മൈക്രോസോഫ്റ്റുമടക്കമുള്ള വന്‍കിട കമ്പനികള്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വളരെ നേരത്തെ പിരിച്ചു വിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 

 

Meta to cut 10,000 jobs in second round layoff