സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കോഴിക്കോട് വടകരയിലെ ഉറിതൂക്കിമല. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമല കാണാന്‍ ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്. 

 

ഇതാണ് ഉറുതൂക്കി മലയ്ക്ക് മുകളില്‍ നിന്നുള്ള കാഴ്ച. കൊടുംവേനലില്‍ മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവര്‍ക്കിത് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍. മഞ്ഞുപുതച്ച മലയിലെ പാറക്കെട്ടിലിരുന്ന് ഒരുപകല്‍ നീളെ കാഴ്ചകള്‍ കണ്ടിരിക്കാം. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പുറംഭംഗി കാണാന്‍ ഉറിതൂക്കിമല തന്നെ കയറണം എന്നാണ് സഞ്ചാരികള്‍ പറയുന്നത്.

 

 

മലയിലേയ്ക്കുള്ള യാത്ര അല്‍പം ബുദ്ധിമുട്ടേറിയതാണെങ്കിലും മലകയറാനെത്തുന്നവര്‍ക്ക് ഒരു കുറവുമില്ല. കാഴ്ചക്കാരിലധികവും യുവാക്കള്‍. സഞ്ചാരികളുടെ വരവേറിയതോടെ മലയിലേയ്ക്കുള്ള റോഡ് യാത്രായോഗ്യമാക്കാന്‍ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.പ്രദേശത്തെ രണ്ടുമലകളെ ചേര്‍ത്ത് റോപ്‌വേ നിര്‍മിക്കുന്നതും ആലോചനയിലാണ്.