അപാർട്മെന്റിലെ ഫ്രിഡ്ജിന് പിന്നിൽ പാമ്പിനെ കണ്ട് യുവാവ് ഞെട്ടിയതും പിന്നീടുണ്ടായ പുകിലുകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച.
യുവാവ് വിളിച്ചതോടെ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പാമ്പ് പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പന്തുപാമ്പ് Ball python ഇനത്തിൽപ്പെട്ട piebald ball python പാമ്പാണിത്.
ന്യൂജഴ്സിയിലെ ന്യൂപോർട്ടിൽ 29-ാം നിലയിലുള്ള അപാർട്മെന്റിലാണ് പാമ്പിനെ കണ്ടത്. ഇപ്പോൾ പാമ്പിന്റെ ഉടമയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംശയിക്കേണ്ട, അമേരിക്കയിൽ മിക്കവരും വീട്ടിൽ വളർത്തുന്ന പ്രശസ്തമായ ഉരഗങ്ങളിൽ ഒന്നാണിത്. ഏറ്റവും വിലപിടിപ്പുള്ള ഇനങ്ങളിൽ ഒന്നും.
ഏഴ് ദിവസത്തിനുള്ളിൽ പാമ്പിന്റെ ഉടമ തേടി വന്നില്ലെങ്കിൽ ദത്തെടുക്കൽ നടപടിയിലേക്ക് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആഫ്രിക്കയുടെ പടിഞ്ഞാറ്, മധ്യഭാഗങ്ങളിലാണ് ഇവയെ കാണുന്നത്. മലമ്പാമ്പ് ഇനത്തിൽപെട്ട വിഷമില്ലാത്ത പാമ്പാണ് പന്തുപാമ്പ്.
Python found behind fridge search for its owner