ജപ്പാനിൽ ടോക്കിയോയ്ക്ക് സമീപമുള്ള ഒരു വസന്തകാല കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. നീല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ താഴ്‌വരയുടെ വിഡിയോയാണ് ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.
ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിൽ നിന്നുമാണ് വിഡിയോ എടുത്തിരിക്കുന്നത്. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച കാണാൻ സഞ്ചാരികളും എത്താറുണ്ട്.
പൂന്തോട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ടതാണ് ഏകദേശം 350 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്ക്. പൂക്കളുടെ ഭംഗിയുള്ള കാഴ്ചയ്ക്ക് പുറമേ സൈക്ലിംഗ് പോലുള്ള വിനോദപരിപാടികളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ഐഎഎസ് ഓഫീസർ ഹരി ചന്ദനയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഭൂമിയിലെ നീലാകാശമാണോ എന്നാണ് ഒരാളുടെ കമന്റ്. ഭൂമിയിലെ സ്വർഗമെന്നും ഭൂമിയിലേക്ക് പതിച്ച നീലാകാശമെന്നും കമന്റുകളുണ്ട്. നീല നിറത്തിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചെടി nemophila എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്.
Japan valley of blue flowers goes viral