കേരളത്തെ പ്രതിനിധീകരിച്ച് ഫെമിന മിസ് ഇന്ത്യ മത്സരത്തിനൊരുങ്ങി ഡൽഹി മലയാളി ക്രിസ്റ്റീന ബിജു.  15 വർഷമായി കേരളത്തിലേക്കെ് എത്താത്ത മിസ് ഇന്ത്യ പട്ടത്തിനായുള്ള പരിശീലനത്തിനായി പത്തനംതിട്ട കൊടുമൺ സ്വദേശിയായ ക്രിസ്റ്റീന ഉടൻ മുംബൈയിലേക്ക് പോകും.  ഏപ്രിലിൽ ഇംഫാലിൽ വച്ചാണ് മിസ് ഇന്ത്യ മത്സരം നടക്കുക.

 

സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് നടന്നുകയറാനുള്ള ഒരുക്കത്തിലാണ് ക്രിസ്റ്റീന ബിജു.  ചെറുപ്പം മുതലേ ആഗ്രഹിച്ചതും കാത്തിരുന്നതുമാണ് മിസ് ഇന്ത്യ മത്സരവേദി. 25 വയസാണ് ഉയർന്ന പ്രായപരിധി എന്നതിനാൽ ക്രിസ്റ്റീനക്കിത് അവസാന അവസരം. മുംബൈയിൽ നടന്ന ഓഡിഷനിലൂടെ മിസ് കേരളയായാണ് മിസ് ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയത്.

 

 18 ആം വയസിൽ മിസ് ഒഡിഷയായി മിസ് ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയിരുനെങ്കിലും കേരളത്തെ പ്രതിനിധീകരിക്കണമെന്ന നിർബന്ധത്താൽ വേണ്ടെന്നു വച്ചു. ഭുവനേശ്വർ Nift ൽ ടെക്സൈൽ സ് വിദ്യാർഥിയായിരിക്കെ മിസ് ഫ്രഷർ ആയാണ് മോഡലിങ് രംഗത്തേക്ക് എത്തിയത്. നിലവിൽ ഡൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർഥിയാണ്.പിതാവ് അസം റൈഫിൾസ് കമാൻഡന്റ് ബിജു K സാമിന്റെയും  അമ്മ പ്രിൻസിയുടെയും സഹോദരൻ ഡേവിഡിന്റെയും വലിയ പിന്തുണ ക്രിസ്റ്റീനക്കുണ്ട്. ഏപ്രിലിൽ ഇംഫാലിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റിനയടക്കം 30 മത്സരാർഥികളാണുള്ളത്