വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ആമസോണ്‍ കാട്ടില്‍ ഏകനായി 31 ദിവസം. മരണമുഖത്തുനിന്ന് ഒടുവില്‍ ജീവിതത്തിലേക്ക്. കഥകളെ വെല്ലുന്ന അനുഭവമാണ് ബൊളീവിയയില്‍നിന്നുള്ള ജൊനാഥന്‍ ഓകോസ്റ്റയുടേത്.
31 ദിവസത്തെ വനവാസത്തിനുശേഷം ജൊനാതന്‍ അകോസ്റ്റ എന്ന മുപ്പതുകാരന്റെ രണ്ടാം ജന്‍മത്തിലേക്കുള്ള വരവാണിത്. ജനുവരി 24 ന് വടക്കന്‍ ബൊളീവിയയില്‍ ആമസോണ്‍ കാടുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വേട്ടക്കിറങ്ങിയതായിരുന്നു ജൊനാതന്‍. അപ്രതീക്ഷിതമായി സുഹൃത്തുക്കളില്‍നിന്ന് കൂട്ടംതെറ്റി. വഴിയറിയാതെ കൊടും കാട്ടില്‍ അലഞ്ഞുതിരിയാന്‍ തുടങ്ങി. കയ്യിലുണ്ടായിരുന്ന തോക്കില്‍ ശേഷിച്ചത് ഒരു തിര മാത്രം. പലപ്പോഴും പുലിയടക്കം വന്യമൃഗങ്ങള്‍ക്ക് മുന്നില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാലിലെ ഷൂവില്‍ മഴവെള്ളം ശേഖരിച്ച് ദാഹമകറ്റി.
പ്രാണികളെയും പുഴുക്കളെയും കഴിച്ച് വിശപ്പുമാറ്റി. ഇടയ്ക്ക് കാല്‍ക്കുഴ മറിഞ്ഞ് നടക്കാനും വയ്യാതായി. ദിവസങ്ങള്‍ പിന്നിട്ടതോടെ ജൊനാതന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. എന്നാല്‍ കുടുംബവും സുഹൃത്തുക്കളും അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പ്രദേശവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയ ഒരു സംഘമാണ് കട്ടിനുള്ളില്‍ നിന്ന് അവശ നിലയിലായ ജൊനാതനെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലുള്ള ജൊനാതന്‍ ഇപ്പോള്‍ സുഖംപ്രാപിച്ചുവരുന്നു. 31 ദിവസത്തിനടെ 17 കിലോയാണ് ഈ യുവാവിന് ഭാരം കുറഞ്ഞത്. ജീവന്‍ തിരിച്ചുകിട്ടയ ജൊനാതന്‍ അകോസ്്റ്റ് ഒരു പ്രതിജ്ഞയെടുത്തു. ഇനിയൊരിക്കലും വേട്ടയ്ക്കിറങ്ങിലെന്ന്