പങ്കാളി ഗർഭിണിയായി വിശേഷം പങ്കുവെച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാറാ പങ്കാളി ഡയാനയ്ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം പങ്കുവച്ചത്. 'ഒരു അമ്മയാകുക എന്നത് എന്റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഡയാന ഒരിക്കലും ആഗ്രഹം ഉപേക്ഷിച്ചില്ല. അവൾ ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് എനിക്കറിയാം, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്' സാറാ കുറിച്ചു. 2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വ്യക്തമാക്കി.2019ൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സാറ ടെയ്ലർ വിരമിച്ചിരുന്നു.