കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ 21കാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ദുരനുഭവം. കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസെെറ്റ് മൂലമാണ് കാഴ്ച നഷ്ടമായത്. 

 

ലെൻസ് വെച്ച് ഏഴ് വർഷത്തിനിടയിൽ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ​ഗുരുതരമാവുകയായിരുന്നു. പൂർണമായും കാഴ്ച നഷ്ടപ്പെടുന്ന acanthamoeba keratitis യുവാവിനെ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. 

 

'കണ്ണിൽ അലർജി പോലെ തോന്നിയതിനാൽ ലെൻസുകൾ എടുത്ത് മാറ്റിയിരുന്നു. പിറ്റേ​ദിവസം, ബേസ്ബോൾ കളിക്കാൻ പോയപ്പോൾ കണ്ണിന് പ്രശ്നം തോന്നി ഉടൻ ലെൻസുകൾ മാറ്റുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം നേത്രരോ​ഗ വിദ​ഗ്ധരെ കണ്ടതോടെയാണ് രോ​ഗം സ്ഥിരീകരിച്ചത്'- മൈക്ക് പറയുന്നു.

 

ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ 50 ശതമാനം കാഴ്ചശക്തി മൈക്കിന് ലഭിച്ചേക്കും. കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന ബോധവൽക്കരമാണ് മൈക്ക് ഇപ്പോൾ നടത്തുന്നത്. 

man lost his vision to a rare flesh-eating parasite after he fell asleep with his contact lenses