ചിത്രം: India Today

ഒരു കത്തയച്ചാൽ ലക്ഷ്യസ്ഥാനത്തെത്താൻ എത്ര നാൾ കാത്തിരിക്കേണ്ടി വരും? ചിലപ്പോൾ ഒരു നൂറ്റാണ്ടെന്ന് ലണ്ടൻ നിവാസികൾ ഇനി മറുപടി പറയും. പക്ഷേ നൂറ്റാണ്ട് കഴിഞ്ഞാലും കത്ത് കിട്ടുമെന്നും. ഒന്നാം ലോകയുദ്ധകാലത്ത് അയച്ച കത്താണ് നൂറ് വർഷത്തിനിപ്പുറം അവകാശിയെ തേടി എത്തിയത്. 1916 ൽ ഇംഗ്ലണ്ടിലെ ബാത്തിൽ നിന്ന്  ക്രിസ്റ്റബെൽ കൂട്ടുകാരി കാത്തി മാർഷിന് അയച്ച കത്താണിത്. തേയില വ്യാപാരിയായിരുന്ന ഹെൻട്രി ട്യൂക്കിന്റെ മകളായിരുന്നു ക്രിസ്റ്റബെലെന്ന് പ്രാദേശിക ചരിത്ര ലേഖകനായ സ്റ്റീഫൻ ഓക്സ്ഫഡ് പറയുന്നു. 

 

100 വർഷമായിട്ടും കത്ത് കാത്തിക്ക് കിട്ടാതിരുന്നതിന്റെ കാരണം അറിയില്ലെന്നാണ് തപാൽ വിഭാഗം പറയുന്നത്. എന്നാൽ തരംതിരിക്കുന്നതിനിടയിൽ കൈമോശം വന്നതാവാണെന്നും അങ്ങനെ പൂട്ടിപ്പോയ തപാലാപ്പീസിൽ കത്ത് അകപ്പെട്ടതാവാമെന്നുമാണ് സ്റ്റീഫന്റെ കണ്ടെത്തൽ. 

 

ജോർജ് അഞ്ചാമൻ രാജാവിന്റെ സ്റ്റാംപോടെയുള്ള കത്ത് തെക്കൻ ലണ്ടനിലെ നാടക സംവിധായകനായ ഗ്ലെന്നിന്റെയും കൂട്ടുകാരിയുടെയും വീട്ടിലാണ് 100 വർഷങ്ങൾക്കിപ്പുറം എത്തിച്ചേർന്നത്. ലെറ്റർബോക്സിൽ നിന്ന് കിട്ടിയ സമ്മാനം കണ്ട് ഇരുവരും അമ്പരന്നു. 100 വർഷം ഇതെവിടെയായിരുന്നുവെന്ന് ആശ്ചര്യപ്പെട്ടുവെന്നാണ് ഗ്ലെൻ പറയുന്നത്. ഒടുവിൽ ഇരുവരും ചേർന്ന് കത്ത് പ്രാദേശിക ചരിത്ര സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചു. കാത്തിയുടെയോ ക്രിസ്റ്റബെലിന്റെയോ ബന്ധുക്കളാരെങ്കിലും എത്തിയാൽ കത്ത് കൈമാറാൻ തയ്യാറാണെന്നും അമൂല്യമായ ചരിത്ര ശേഷിപ്പായിരിക്കുമിതെന്നും ഗ്ലെൻ പറയുന്നു. 

 

Long lost letter arrives at London address,  100 years after it was posted