book-bank

തൃശൂര്‍ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികള്‍  തുടങ്ങാന്‍ ‘എം.എല്‍.എ’ ബുക് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി. സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി കെ.രാജനാണ് പുസ്തക ബാങ്കിന് രൂപംകൊടുത്തത്. 

 

 

കുട്ടികള്‍ക്കിടയില്‍ വായനശീലം വളര്‍ത്താനാണ് പുസ്തക ബാങ്ക്. വിവിധ മേഖലകളില്‍ നിന്ന് സ്വരൂപിക്കുന്ന പുസ്തകങ്ങള്‍ ഓരോ വിദ്യാലയങ്ങള്‍ക്കു നല്‍കും. ഓരോ വിദ്യാലയങ്ങളിലും വിപുലമായ പുസ്തക ശേഖരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ തുടക്കമെന്നോണം ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ മുപ്പതു വായനശാലകള്‍ക്കും ഒന്നരലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 

 

സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിതരണോദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ നാലു പുസ്തകങ്ങള്‍ പുസ്തക ബാങ്കിലേക്ക്  സമ്മാനിച്ചു. നാല്‍പത്തിരണ്ട് വിദ്യാലയങ്ങളിലേക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യും. എഴുത്തുകാരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കമ്മിറ്റിയും രൂപികരിച്ചു.