siya-sahad

ട്രാന്‍സ് ജെന്‍ഡര്‍ പങ്കാളികളായ  സഹദും  സിയയും തങ്ങളുടെ പൊന്നോമനയ്ക്കായുള്ള കാത്തിരുപ്പിലാണ്. ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മെന്‍ പിതാവാകാന്‍ ഒരുങ്ങുകയാണ് സഹദ്. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും  നിയമ നടപടികള്‍ വെല്ലുവിളിയായി. ഇതോടെ അമ്മയാകാനുള്ള സിയയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഒരിക്കല്‍ ഉപേക്ഷിച്ച സ്ത്രീത്വം സഹദ് വീണ്ടും സ്വീകരിക്കുകയായിരുന്നു.

സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. പുരുഷനാകാന്‍ വേണ്ടി സഹദ് മാറിടങ്ങള്‍ നീക്കംചെയ്തെങ്കിലും ഗര്‍ഭപാത്രം നീക്കിയിരുന്നില്ല. കുഞ്ഞിനെ മില്‍ക്ക് ബാങ്ക് വഴി മുലയൂട്ടാനാണ് തീരുമാനം.സുഹൃത്തുക്കളും സഹദിന്‍റെ  കുടുംബവും പിന്‍തുണയുമായി ഒപ്പമുണ്ട്.