ഇരച്ചെത്തിയ മംഗള എക്സ്പ്രസിന്റെ മുന്നിൽ നിന്ന്  മൂന്ന് വിദ്യാർഥികൾ  രക്ഷപെട്ടത് തലനാരിഴയ്ക്ക്. ലോക്കോ പൈലറ്റ് വിനോദിന്റെ അവസരോചിത ഇടപെടലാണ്  വിദ്യാർഥിനികളുടെ ജീവൻ രക്ഷിച്ചത്.  മലപ്പുറം താനൂർ ദേവധാർ സ്‌കൂളിനോട് ചേർന്ന റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.