സച്ചിനും ധോണിക്കും അസറുദ്ദീനും പിന്നാലെ സൗരവ് ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. റൺബീർ കപൂറാവും ഗാംഗുലിയെ അവതരിപ്പിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഉടൻ തന്നെ ആരാധകരുമായി ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.  200–250 കോടി മുതൽ മുടക്കിലാണ് ദാദയുടെ ജീവിതം സിനിമയാവുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥ ഗാംഗുലി മുംബൈയിലെത്തി പരിശോധിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

2021 സെപ്റ്റംബറിലാണ് ബംഗാളിന്റെ രാജകുമാരന്റെ ജീവിതം സിനിമയാക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടത്. നീണ്ട രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിൽ തിരക്കഥ പൂർത്തിയായി. നിലവിലെ തിരക്കഥയ്ക്ക് താരം യെസ് മൂളിയാൽ ഉടൻ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. എന്നാൽ ഗാംഗുലിയാവട്ടെ ഇക്കാര്യത്തിൽ ഒട്ടും തിടുക്കം കാണിക്കുന്നുമില്ല. കൃത്യമായ വസ്തുതകൾ ചേർത്താവണം തന്റെ കഥ സ്ക്രീനിൽ എത്തേണ്ടതെന്ന് ഗാംഗുലി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

 

Will Ranbir Kapoor play Sourav Ganguly in his biopic?