ചിത്രം: ട്വിറ്റർ

പലതരത്തിലുള്ള അഭിരുചികളും ആഗ്രഹങ്ങളും ഉള്ളവരാണ് മനുഷ്യർ. രൂപം മാറണമെന്നും അതിമാനുഷരാകണമെന്നും പക്ഷികളെപ്പോലെയും ഇഷ്ടപ്പെട്ട മൃഗങ്ങളുടെ രൂപം ലഭിച്ചിരുന്നുവെങ്കിൽ എന്നുമെല്ലാം ആഗ്രഹിക്കുന്നവർ നിരവധിയാണ്. ലൈംഗിക അതിക്രമങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടുന്നതിനായി മനുഷ്യരൂപം ഉപേക്ഷിച്ച കഥയാണ് തിയാമത് ഈവാ മെഡൂസ എന്ന ട്രാൻസ്​വുമണിന് പറയാനുള്ളത്. ഡ്രാഗണിന്റെ രൂപം പ്രാപിക്കുന്നതിനായി ഇരുചെവികളും നാസാരന്ധ്രങ്ങളും ഈവ മുറിച്ച് മാറ്റി. അങ്ങേയറ്റം റിസ്ക്പിടിച്ചതായിരുന്നു സർജറിയെന്നും പക്ഷേ ഡ്രാഗണാവുക എന്ന ആഗ്രഹത്തിനായി മറ്റെല്ലാം താൻ ത്യജിച്ചുവെന്നും ഈവ പറയുന്നു.

ഐതിഹ്യങ്ങളിൽ മാത്രം കേട്ടറിവുള്ള ഡ്രാഗണായി മാറാൻ ഈവ കണ്ണുകൾക്ക് പച്ച നിറം പകരുകയും കൊമ്പുപോലെ വച്ച് പിടിപ്പിക്കുകയും തലയും മുഖവും പച്ചകുത്തുകയും ചെയ്തിരുന്നു. ആയിരത്തിലേറെ പൗണ്ട് ചിലവാക്കിയാണ് നാവ് രണ്ടായി പിളർക്കുന്ന ശസ്ത്രക്രിയ ഈവ ചെയ്തത്. സമൂഹമാധ്യമ അക്കൗണ്ടിൽ 1990 മുതൽ 2016 വരെയുള്ള മാറ്റങ്ങൾ ' ബിഫോർ & ആഫ്റ്റർ'  എന്ന സീരീസായി ഈവ അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. 25,000ത്തിലേറെപ്പേരാണ് ഈവയെ ഇന്‍സ്റ്റഗ്രാമിൽ പിന്തുടരുന്നത്. 

 

Transwoman removes ears and nostrils to look like a dragon