harry-book
ബ്രിട്ടീഷ് രാജകുടുംബവും അവിടുത്തെ സംഭവവികാസങ്ങളും ലോകത്തിന് എക്കാലവും പ്രിയമുള്ള വിഷയങ്ങളാണ്. നീലക്കണ്ണുകളും സ്വർണമുടിയുമായി ലോകത്തെ ഹരം കൊള്ളിച്ച ഡയാന രാജകുമാരി തന്നെയായിരുന്നു  'ഹോട്ട് ടോപ്പിക്ക്'. ആ അമ്മയുടെ മകന്‍. ബ്രിട്ടീഷ് രാജകുടൂംബത്തിലെ ഇളംതലമുറക്കാരന്‍ ഹാരി രാജകുമാരനാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. ഹാരി രാജകുമാരന്‍റെ ആത്മകഥ 'സ്പെയര്‍' ഏറെ കോളിളക്കങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പകരക്കാരന്‍ എന്ന് അര്‍ഥം വരുന്ന പുസ്തകത്തിന്‍റെ പേരില്‍ നിന്ന് തന്നെ തുടങ്ങുന്നു രാജകുമാരന്‍റെയും രാജകുടുംബത്തിന്‍റെയും വൈരത്തിന്‍റെ കഥപറച്ചില്‍. കാണാം വിഡിയോ സ്റ്റോറി.