മുഖ്യമന്ത്രി എഴുന്നേറ്റോ ഇല്ലയോ? നോട്ട് നിരോധനം കൊണ്ട് ഗുണം ഉണ്ടായോ? പുതുവർഷത്തിന്റെ രണ്ടാം ദിവസം തന്നെ കലശലായ ചർച്ചകളിലേക്ക് കടക്കുകയായിരുന്നു സോഷ്യൽ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിന്റെ ശ്ലോകത്തെ അപമാനിച്ചോ എന്നതായിരുന്നു ഇന്നലെ വൈകീട്ടുമുതൽ ചർച്ച ചെയ്ത ചോദ്യം. 

ശ്ലോകം ചൊല്ലുമ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റോ ഇല്ലയോ എന്ന അടി മൂത്തപ്പോള്‍, നോട്ടു നിരോധനം വെറുതെയായെന്ന് ഇനി എങ്ങിനെ പറയും എന്നാണ് മറ്റൊരു കൂട്ടരുടെ വാദം. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചുകൂടി നോട്ടു നിരോധനം ശരിവച്ചതോടെ കാർടൂണുകളും ട്രോളുകളും കൊണ്ട് വിഷയം സോഷ്യൽ മീഡിയയിൽ ഹോട്ട്പിക്കായി.

'ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ച് കൂട്ടാനാണെങ്കിലെന്ന് പൃഥ്വിരാജിനെതിരെ ഭീഷണി മുഴക്കിയ വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥിനെ എയറിലാക്കാനും സോഷ്യൽ മീഡിയ മറന്നില്ല. പൃഥ്വിരാജ്–ബേസിൽ കോംബോ എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്ന സിനിമാ പ്രേമികൾ ഇത് സഹിക്കും എന്ന്  തോന്നുന്നുണ്ടോ? കൂടാതെ അജിത്ത് പടമായ തുനിവും ട്രെൻഡിങ്ങ് ലിസ്റ്റിലുണ്ട്. 

മെഷീൻ ഗണ്ണെടുത്ത മഞ്ജു വാര്യരുള്ള തുനിവിന്റെ ട്രെയിലർ തന്നെയാണ് യൂട്യൂബിൽ ട്രെൻഡിങ്ങായി തുടരുന്നത്. ​ഗൂ​ഗിൾ റിയൽ ടൈം സെർച്ചിലാകട്ടെ തമന്നയെയും വിജയ് വർമ്മയെയും കുറിച്ചുള്ള റൂമറുകൾ തിരഞ്ഞവരും നിരവധി. പുതുവർഷമായിട്ടു കൂടി തോറ്റുമടങ്ങേണ്ടിവന്ന പിഎസ്ജിയെയോർത്ത് സങ്കടപ്പെടുകയും ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയ. 

ഞായറാഴ്ച നടന്ന ലീഗ് വൺ മത്സരത്തിൽ ലെൻസിനോടായിരുന്നു പിഎസ്ജിയുടെ തോൽവി. ലയണൽ മെസ്സിയും നെയ്മറും ഇല്ലാതെയാണ് പിഎസ്ജി മത്സരത്തിനിറങ്ങിയത് എന്നതിനോട് ചേർത്തുവച്ചാേണ് ഈ തോൽവി വിലയിരുത്തപ്പെടുന്നതും.

 

Trending Thrings in Social Media Today