845-x-440-vellappalli

വാഹനങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും, അതെല്ലാം കൃത്യമായും വൃത്തിയായും പരിപാലിക്കുന്ന ആളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഡംബര വാഹനങ്ങളുടെ അടക്കം വന്‍നിര അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. എന്നാല്‍ അരനൂറ്റാണ്ടായി പൊന്നുപോലെ അദ്ദേഹം സൂക്ഷിക്കുന്ന ഒരു നിധിയുണ്ട് വാഹനശേഖരത്തില്‍. വെള്ളാപ്പള്ളിയുടെ അംബാസിഡര്‍. ഇന്നും ആര്‍ക്കും വില്‍ക്കാതെ കൃത്യമായി പരിപാലിച്ച് വീട്ടില്‍ തന്നെ അദ്ദേഹം ഈ കാര്‍ സൂക്ഷിക്കുന്നു. വളര്‍ച്ചയുടെ ഓര്‍മകള്‍ എന്നപോലെ. വിഡിയോ കാണാം.

 

പെണ്ണുകാണല്‍ മുതല്‍ തീര്‍ത്ഥാടനം വരെ

 

വെള്ളാപ്പള്ളി നടേശൻ ആദ്യമായി വാങ്ങിയ പുതിയ കാറാണ് അംബാസിഡര്‍. അന്ന് 14,000 രൂപയ്ക്കാണ് ഇത് വാങ്ങിയത്. രണ്ട് വണ്ടിയാണ് ബുക്ക് ചെയത്. ഒന്ന് സ്വന്തം പേരിലും, മറ്റൊന്ന് സുഹൃത്ത് എംഎം വര്‍ഗീസിന്റെ പേരിലും. ഒന്ന് ടാക്സിയാക്കി. മറ്റേത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചു. ഇതില്‍ ഒരുപാട് പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. ഗൗഡസാരസ്വത ബ്രാഹ്മണരുടെ മഠാധിപതി പലപ്പോഴും ഈ വാഹനത്തില്‍ സഞ്ചരിച്ചു. അദ്ദേഹത്തിനെപ്പം പല പുണ്യയിടങ്ങളിലും പോകാനായി. വാങ്ങിയപ്പോള്‍ ആദ്യം ഈ വാഹനം കൊണ്ടുപോയത് ഗൗരിയമ്മയാണ്. കേരളത്തിലും കന്യകുമാരിയിലുമായി പലസ്ഥലങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഈ വാഹനം നല്‍കി. അങ്ങനെ ഒരുപാട് പുണ്യത്മക്കള്‍ പുണ്യസ്ഥലങ്ങളിലേക്ക് പോയ വാഹനമാണിതെന്ന് വെള്ളാപ്പള്ളി അഭിമാനത്തോടെ പറയും.  പെണുകാണാന്‍ പോയതും ഇതിലാണ്. അങ്ങനെ ഒരുപാട് മാനസിക അടുപ്പവും ഈ വാഹനത്തോട് ഉണ്ട്. ഇത് ഇതുവരെ അപകടം ഉണ്ടാക്കിയിട്ടില്ല, വഴിയിലിട്ടില്ല. ഗുരുസ്ഥാനിയനായ നാരണയണ ഭട്ടിന്റെ ഉപദേശമാണ് ഈ വാഹനം തല്‍ക്കാലം വില്‍ക്കേണ്ട എന്നത്.

 

എ.കെ ആന്റണിയുമായി കറക്കം

 

ലാംബ്രട്ട സ്കൂട്ടറാണ് ആദ്യമായി വാങ്ങിയത്. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഉള്‍പടെ പലരെയും  ഇതിന്റെ പിന്നിലിരുത്തി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനായ  പല സൂകൂളികളിലും പോയിരുന്നു. ഇതില്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ നാഗര്‍കോവിലില്‍ പോയത് ഇന്നും അദ്ദേഹം മാറാക്കാത്ത സൂക്ഷിക്കുന്ന ഓര്‍മ്മയാണ്. 

 

ലോറിയില്‍ തുടങ്ങിയ പഠനം

 

ചെറുപ്പത്തില്‍ ഡ്രൈവിങ് പഠനത്തിന് വീട്ടുകാര്‍ എതിരായിരുന്നു. ആ കാലത്ത് ചേട്ടന് മിലിട്ടറി ലോറിയുടെ ഡ്രൈവര്‍ ഗോപാലനെ കൈമണിയടിച്ചാണ് ഡ്രൈവങ് പഠനം ആരംഭിച്ചത്. സ്റ്റാര്‍ട്ട് ചെയ്ത് വാഹനം ഞൗരിയില്‍ ഇടിച്ചാണ് ആ ശ്രമം അവസാനിച്ചത്. പിന്നായാണ് സ്കൂട്ടറിലും കാറിലും ഡ്രൈവിങ് പഠിച്ചത്.

 

ഏഴ് എന്ന ഭാഗ്യം

 

മാതാപിതാക്കളുടെ ഏഴാമത്തെ മകനാണ് വെള്ളാപ്പള്ളി നടേശന്‍. അങ്ങനെയാണ് 7 ഭാഗ്യനമ്പറായത്. പക്ഷെ ആ നമ്പറിനായി വാശിയില്ല, ഒത്ത് കിട്ടിയാല്‍ എടുക്കുമെന്ന് നിലപാട്.

 

Vellapally Natesan Car collection