കശ്മീരി ജീവിതവുമായി കൊച്ചി ബിനാലെയില്‍ ജെന്നത്ത് ഇ കശ്മീര്‍. കെ.എം.ഇ.എ കോളജിലെ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളാണ് കണ്ടറിഞ്ഞ കശ്മീരിന് കലാവിഷ്കാരമൊരുക്കിയത്. കാശ്മീര്‍ മാത്രമല്ല ദളിത് ജീവിതം, മത്സ്യ ബന്ധനം എന്നിങ്ങനെ വിവിധങ്ങളായ ജീവിതങ്ങളാണ് മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിങ്ങിലെ സ്റ്റുഡന്‍സ് ബിനാലെയില്‍ കാഴ്ച്ചകളാകുന്നത്. ദാല്‍ തടാകമാണ് പ്രതിഷ്ഠാപനങ്ങളില്‍ ഒന്ന്. 70 വിദ്യാര്‍ഥികളുടെ ചിന്തയില്‍, വ്യത്യസ്ത മാധ്യമങ്ങളില്‍ വിരിഞ്ഞത് 64 സൃഷ്ടികളാണ്.

 

ദളിത് ജീവിതം അതിന്‍റെ തീക്ഷണതയില്‍ ആവിഷ്കരിച്ചിട്ടുണ്ട് ഇവിടെ. നിര്‍ബന്ധിത തൊഴിലുള്‍പ്പെടെയുള്ള അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ഓരോ സൃഷ്ടിയും. മള്‍ട്ടി മീഡിയ, പശ്ചാത്തല ശബ്ദം തുടങ്ങി നിരവധി സാധ്യതകള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്. ശാന്തവും ജിജ്ഞാസയുളവാക്കുന്നതും മുതല്‍ ഭീതി ജനിപ്പിക്കുന്നതുവരെയുള്ള ആവിഷ്കാരങ്ങളാണ് ഇവിടെ ആസ്വാദകരെ കാത്തിരിക്കുന്നത്.

 

Student's biennale in Mattancherry