ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ട് നോഡ്പാസ്സിന്റെ 2022-ലെ റിപ്പോർട്ട്. ഇത് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാരിലേക്ക് വരികയാണെങ്കിൽ  ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’ ആണ് ഏറ്റവും ജനപ്രിയ പാസ്‌വേഡ് എന്ന് പറയുന്നത്. 

2022 ലും സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്നതാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഓരോ വർഷവും പെട്ടെന്ന് കണ്ടെത്താവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ദുർബ്ബലമായതോ, എളുപ്പത്തിൽ ഊഹിക്കാവുന്നതോ ആയ പാസ്‌വേഡുകൾ ഉപയോക്താക്കളുടെ ഡേറ്റയും മറ്റു വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത് ഹാക്കർമാർക്ക് എളുപ്പമാക്കും

ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്നാണ് നോഡ്പാസ്സിന്റെ 2022-ലെ റിപ്പോർട്ട് പറയുന്നത്. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) പാസ്‌വേഡായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

രാജ്യാന്തര തലത്തിൽ ഈ വർഷത്തെ ഏറ്റവും സാധാരണമായ 10 പാസ്‌വേഡുകൾ നോക്കുകയാണെകിൽ അതിങ്ങനെയാണ്.

123456, bigbasket, password, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy എന്നിവയാണ്. ഈ പാസ്‌വേഡുകൾ ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളിൽ ഗവേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

India’s most popular password in 2022