ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയ്ക്ക് 11–ാം പിറന്നാൾ. സ്നേഹപൂർവം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ' എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്.
ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാൻ ഐശ്വര്യ മടി കാണിച്ചില്ല. ഐശ്വര്യ ഒരു 'ഒബ്സസീവ് അമ്മ'യാണെന്ന് ജയാ ബച്ചൻ പറഞ്ഞതും അവർ കണക്കിലെടുത്തില്ല. 2018 ലെ കാൻ മേളയിൽ വച്ച് ആരാധ്യയെ ചുണ്ടിൽ ചുംബിച്ചത് കടുത്ത സൈബർ ആക്രമണത്തിന് കാരണമായപ്പോൾ ' അവൾ എന്റെ മകളാണ്, മറ്റുള്ളവർ പറയുന്നത് കേട്ടല്ല ഞാൻ ജീവിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്. പിന്നീട് തുടർച്ചയായി മകളെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രങ്ങൾ തന്നെ അവർ പങ്കുവയ്ക്കുകയും ചെയ്തു. 2007 ഏപ്രില്‍ 20 ന് അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ പ്രതീക്ഷയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്.
പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.
Aiswarya kisses aaradhya on her 11th birthday