ഉറങ്ങിയെണീക്കുമ്പോൾ മുന്നിലൊരും ആജാനുബാഹുവിനെ കണ്ടാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം? സംശയം വേണ്ട, ഉറക്കെ നിലവിളിച്ച് കണ്ടംവഴി നമ്മളോടിയെന്ന് വരും. അങ്ങനെയൊരു ദുരവസ്ഥയാണ് പാവം ഒരു പട്ടിയ്ക്ക് സംഭവിച്ചത്. വഴിയോരത്ത് സ്വസ്ഥമായി ഉറങ്ങിക്കിടക്കുമ്പോഴിതാ കാലിൽ എന്തോ ഒന്ന് തട്ടുന്നു. കണ്ണുതുറന്നു നോക്കിയപ്പോഴോ മുന്നിലൊരു കൂറ്റൻ കാണ്ടാമൃഗം. ചിതറി ഓടുക എന്നല്ലാതെ മറ്റൊരു മാർഗവും ആ പാവത്തിന് മുന്നിലില്ലല്ലോ..!
ഈ സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 4.5 മില്യണിലേറെപ്പേരാണ് വിഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഉറങ്ങി എഴുന്നേൽക്കുമ്പോള്‍ കാണുന്ന ഏറ്റവും ഭീകരമായ കാഴ്ച എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. തെരുവു നായ്ക്കളുടെ നിസ്സഹായ അവസ്ഥയെക്കുറിച്ചും പലരും പരിതപിക്കുന്നുണ്ട്.