ചിത്രം: ഗൂഗിൾ
നിർത്താതെ പറക്കാൻ എത്ര ദൂരം സാധിക്കുമെന്ന കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയിരിക്കുകയാണ് ബാർ ടെയിൽഡ് ഗോഡ്‌വിറ്റിന്റെ ഇനത്തിലുള്ള ഒരു കുട്ടിപ്പക്ഷി. 13,560 കിലോമീറ്ററാണ് ഈ ദേശാടനപക്ഷി സഞ്ചരിച്ചത്. റെക്കോർഡ് പറക്കൽ. യുഎസിലെ അലാസ്കയിൽ നിന്ന് തുടങ്ങിയ പറക്കൽ ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയയിലെത്തിയാണ് വിശ്രമിച്ചത്.
ഒക്ടോബർ 13 നാണ് ഈ റെക്കോർഡ് പറക്കൽ തുടങ്ങിയത്. നിരീക്ഷകർ പക്ഷിയുടെ കഴുത്തിൽ സ്ഥാപിച്ച ഇലക്ട്രോണിക് ടാഗാണ് ദൂരം കണക്കാക്കാൻ സഹായിച്ചത്. ഈ ടാഗ് ഉപഗ്രഹങ്ങൾ വച്ച് നിരീക്ഷിച്ചതോടെ പക്ഷിയുടെ സഞ്ചാരപാതയും കണ്ടെത്താനായി. സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സിൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. കക്കയും മറ്റുമാണ് ഗോഡ്വിറ്റുകളെ ആഹാരം. ഇതിന് മുൻപ് ഏറ്റവും കൂടുതൽ ദൂരം നിർത്താതെ ഒരു പക്ഷി പറന്നതിനുള്ള റെക്കോർഡും ഗോഡ്‌വിറ്റ് വിഭാഗത്തിലുള്ള ഒരു ആൺപക്ഷിക്കായിരുന്നു.
Bar tailed godwit sets new record by non-stop-flying from Alaska to Tasmania